മലയാളികളുടെ പ്രിയതാരം മിയ വിവാഹിതയാകുകയാണ്. കൊച്ചി സ്വദേശി അശ്വിൻ ഫിലിപ് ആണ് വരൻ. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥൻ ആണ് അശ്വിൻ, അശ്വിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടത്തിയത്,മിയയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ വൈറൽ ആയിരുന്നു, ഇപ്പോൾ താരത്തിന്റെ വിവാഹ ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്, വിവാഹത്തിന് മുന്നോടിയായിട്ടുള്ള ബെത്രോത്താൽ ചടങ്ങിന്റെ വീഡിയോ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.സെപ്റ്റംബറിൽ ഇരുവരുടെയും വിവാഹം.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് എത്തിയത്. ‘അല്‍ഫോണ്‍സാമ്മ’ എന്ന സീരിയലിലാണ് പ്രധാന കഥാപാത്രമായി താരം വേഷമിട്ടത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജുമേനോന്‍ നായകനായി എത്തിയ ‘ചേട്ടായീസ്’ എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തമിഴിലും തെലുങ്കിലു താരം അഭിനയിച്ചിട്ടുണ്ട്.
കടപ്പാട് : Mollywood Movie Events
