ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് ജോമോൾ. ഒരു വടക്കൻ, വീരഗാഥ മൈഡിയര്‍ മുത്തച്ഛന്‍, എന്നു സ്വന്തം ജാനകിക്കുട്ടി എന്നീ ചിത്രങ്ങൾ ജോമോളുടെ കരിയർ തന്നെ മാറ്റി മറിച്ച സിനിമകൾ ആയിരുന്നു. സിനിമയിൽ സജീവമായിരുന്ന ജോമോൾ പിന്നീട് പ്രണയിചാണ് വിവാഹിതയായത്, ഇപ്പോൾ തന്റെ പ്രണയത്തിനെ കുറിച്ച് ജോമോൾ പറയുകാണ്. ഞങ്ങളുടെ കാലത്ത് സോഷ്യൽ മീഡിയ അത്രയും സജീവമായിരുന്നില്ല. അന്ന് ആണ് യാഹു പ്രണയം മൊട്ടിട്ടത്.2 001 ലായിരുന്നു അത്.ഞങ്ങൾ യാഹുവിലൂടെ ചാറ്റ് ചെയ്യാൻ ആരംഭിച്ചു. ആദ്യമൊക്കെ ഞങ്ങൾ ചാറ്റ് ചെയ്യുന്നത് പബ്ലിക് ആയിട്ടായിരുന്നു.
പിന്നീട് അത് സ്വകാര്യ ചാറ്റായി മാറി. ചാറ്റിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി പ്രായം അൽപം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു. ചന്തുവിന് മലയാളം അറിയില്ല, അതുകൊണ്ട് തന്നെ മലയാളത്തിലെ നാടൻമാരെ അദ്ദേഹത്തിന് അറിയില്ലായിരുന്നു. മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ശോഭന തുടങ്ങിയവരെയല്ലാതെ മറ്റു താരങ്ങളെ ഒന്നും തന്നെ അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നെയും അദ്ദേഹത്തിന് അറിയില്ലായിരുന്നു,
ഞാൻ സിനിമയിൽ അഭിനയിക്കുന്ന നടിയാണെന്ന് പോലും അദ്ദേഹമ അറിഞ്ഞില്ല. ശോഭനയുടെ വലിയ ആരാധകൻ ആയിരുന്നു അദ്ദേഹം, പിന്നീട് മയിൽ പീലിക്കാവിൽ ഞാൻ അഭിനയിക്കുമ്പോൾ ആണ് അദ്ദേഹം ഞാൻ ഒരു നടിയാണെന്ന് മനസ്സിലാക്കുന്നത്. വിവാഹത്തിന് ശേഷം ജോമോൾ ഗൗരി എന്ന പേര് സ്വീകരിക്കുക ആയിരുന്നു.
