കഴിഞ്ഞ ദിവസ്സം അനുമോളുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, പാടത്ത് വിത്ത് വിതക്കുന്ന അനുമോളുടെ ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇപ്പോൾ ഞാറു നടുന്ന വീഡിയോയുമായി അനുമോൾ എത്തിയിരിക്കുകയാണ്. വീട്ടിൽ നിന്നും വിത്തെടുത്ത് പാടത്ത് വിതക്കുന്ന അനുമോൾ നമുക്ക് വീഡിയോയിൽ കാണുവാൻ സാധിക്കും. വീഡിയോയിൽ അനുമോൾ വിത്ത് വിതക്കുന്നതിന്റെ പ്രത്യേകതയും അത് വേർതിരിക്കുന്ന രീതിയും ഒക്കെ കാണിച്ച് തരുന്നുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.
സൗന്ദ്യര്യത്തിന്റെയും ഗ്ലാമറിന്റെയും പുറകെ പോകുന്ന നടിമാർ അനുമോൾ കണ്ടുപഠിക്കണം എന്നാണ് ആരാധകർ പറയുന്നത്. ഇന്നത്തെ തലമുറക്ക് കാണുവാൻ സാധിക്കാത്ത ഈ കാഴ്ച്ചകൾ തിരികെ കൊണ്ടുവന്നതിന് അനുമോൾക്ക് നന്ദി അറിയിച്ച് ആരാധകർ എത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് അനുമോൾ തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ സിനിമകൾ എല്ലാം ഒരുപാട് ആലോചിച്ചാണ് അനുമോൾ തിരഞ്ഞെടുക്കുന്നത്. 2010 ൽ ആണ് അനുമോൾ സിനിമ ലോകത്ത് എത്തിച്ചേരുന്നത്. തമിഴിലും മലയാളത്തിലും ബംഗാളിലും ആയി ഇതുവരെ മുപ്പതോളം സിനിമകൾ അനുമോൾ ചെയ്തു.
