യുവനടന്‍ ശരത് ചന്ദ്രനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉറക്കമുണരാന്‍ വൈകിയപ്പോള്‍ അന്വേഷിച്ചെത്തി, കണ്ടത് മരിച്ച നിലയില്‍; നടന്‍ ശരത് ചന്ദ്രന്റേത് ആത്മഹത്യയെന്ന് പൊലീസ്
യുവനടന്‍ ശരത് ചന്ദ്രനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസായിരുന്നു. ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു.

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ ശരത് കളമശേരിയിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെക്‌സിക്കന്‍ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാലോകം. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.

 

 

Read Previous

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റിലെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Read Next

സംസ്‌കൃതഭാഷയിലും വൈജ്ഞാനിക അന്വേഷണങ്ങളിലും കേരളത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു.