ഹിറ്റ് ചിത്രം സൂഫിയും സുജാതയിൽ കൂടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ദേവ് മോഹൻ. സിനിമയിൽ സൂഫിയും സുജാതയും തമ്മിൽ വേർപിരിയുകയാണ്. പ്രണയ വേദന അനുഭവിക്കുന്ന സൂഫിയെ ആണ് ദേവ് സിനിമയിൽ കാഴ്ച്ച വെച്ചിരിക്കുന്നത്, സിനിമയിൽ തന്റെ പ്രണയം സ്വന്തമാക്കൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിലെ തന്റെ പ്രണയത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് താരം. തന്റെ പ്രണയിനിടെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. പത്ത് വര്‍ഷമായി തന്റെ ജീവിതത്തില്‍ കൂട്ടായുണ്ടെന്നാണ് താരം കുറിച്ചത്. പ്രണയിനിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. വിവാഹം ഉടനുണ്ടാകുമെന്ന സൂചനയും താരം നല്‍കുന്നുണ്ട്.
നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്… നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്… എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍. എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്‍ക്കാന്‍ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍. പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്‍. ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്നേഹവും കരുതലും…’
https://www.facebook.com/devmohanofficial/posts/138059097977200
