ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് മരണം; 45 പേര്‍ക്ക് പരിക്ക്

ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. കലിംഗ ഗഡിന് സമീപമായിരുന്നു അപകടം. ഫുല്‍ബാനിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

ഗഞ്ചം ജില്ലയിലെ ദുര്‍ഗാപ്രസാദ് ഗ്രാമത്തിന് സമീപമുള്ള കലിംഗ ഘട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 70ലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ഭഞ്ജനഗര്‍ പൊലീസും അഗ്‌നിശമന സേനാംഗങ്ങളും ടിക്കാബലി അഗ്‌നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ഭഞ്ജനഗര്‍ ആശുപത്രിയില്‍ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഉദയ്‌നാരായണ്‍പൂര്‍ സബ്ഡിവിഷനു കീഴിലുള്ള സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു യാത്രക്കാരെല്ലാം.ടൂറിസ്റ്റ് ബസിലാണ് ഇവര്‍ കാണ്ഡമാലിലെ ദറിംഗ്ബാദിയിലേക്ക് പോയത്.പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അപകടത്തെക്കുറിച്ച് ഭഞ്ജനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Read Previous

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;ഒന്നരക്കോടി വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി

Read Next

വിലക്കയറ്റം തടയാന്‍ നടപടിയുമായി കേന്ദ്രം; പഞ്ചസാര കയറ്റുമതി നിരോധിച്ചു