400 കോടിയുമായി രാംദേവ് ഇന്റര്‍നാഷണല്‍ മുങ്ങി; ആറു ബാങ്കുകളില്‍ കോടികളുടെ കടം

കോടികള്‍ വെട്ടിച്ച് മുങ്ങിയ ശതകോടീശ്വരന്‍മാരുടെ കഥ ഇന്ത്യയ്ക്ക് പുതിയതല്ല…ഇപ്പോഴിതാ നാനൂറ് കോടിയിലധികം കടംവാങ്ങിമുങ്ങിയ ബിസിനസ് സംഘത്തെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാം ദേവ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയാണ് 400 കോടിയിലധികം രൂപ വെട്ടിച്ച് കമ്പനിയുടമകള്‍ രാജ്യം വിട്ടെന്നാണ് എസ്.ബി.ഐയുടെ പരാതി. 2016 ല്‍ നടന്ന സംഭവത്തിന് ഇപ്പോള്‍ മാത്രമാണ് എസ്.ബി.ഐ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഡല്‍ഹി കേന്ദ്രീകരിച്ച് ബസ്മതി അരി കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് രാം ദേവ് ഇന്റര്‍നാഷണല്‍. ആറു ബാങ്കുകളില്‍ നിന്നായാണ് ഇത്രയും തുക വായ്പയെടുത്ത് വെട്ടിച്ചത്.

എസ്.ബി.ഐയില്‍ നിന്ന് 173.11 കോടി രൂപ, കാനറ ബാങ്കില്‍ നിന്ന് 76.09 കോടി രൂപ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി രൂപ, കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് 36.91 രൂപ, ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 12.27 കോടി രൂപ എന്നിങ്ങനെയാണ് വായ്പയെടുത്തിരുന്നത്.

എസ്.ബി.ഐയുടെ പരാതി പ്രകാരം നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത തുടങ്ങിയ ഉമടകള്‍ക്കും ചില പൊതുസേവകര്‍ക്കെതിരെയും കേസെടുത്തു.

Vinkmag ad

Read Previous

ലോക്ക് ഡൗണ്‍ ലംഘിച്ച് ആർഎസ്എസ് നേതൃത്വത്തിൽ ഭാഗവത പാരായണം; ബിജെപി സംസ്ഥാന സമിതി അംഗമടക്കം നാലുപേർ പിടിയിൽ

Read Next

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

Leave a Reply

Most Popular