സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാതലത്തിലാണ് പ്രതിഷേധങ്ങള്‍ മാറ്റിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ സംശയിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന് ഫൈസല്‍ ഫരീദിന്റെ ബിസിനസില്‍ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആരോപിച്ചു.
