രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, ദക്ഷിണേന്ത്യയിലും കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. തമിഴ്‌നാട് ഒഴികെയുളള മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറവായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സ്ഥിതിഗതികള്‍ മാറിമറിയുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ മാസം വരെ ദക്ഷിണേന്ത്യയിലെ പ്രമുഖ സംസ്ഥാനമായ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ രണ്ടായിരത്തിലധികം കേസുകളാണ് പ്രതിദിനം കര്‍ണാടകയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ തന്നെ ബംഗളൂരു നഗരത്തിലാണ് ഭൂരിഭാഗം കേസുകളും. മറ്റ് മെട്രോ നഗരങ്ങളുടെ തലത്തിലേക്കാണ് ബംഗളൂരു നീ്ങ്ങുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നി മെട്രോ നഗരങ്ങള്‍ കോവിഡ് വ്യാപനത്തില്‍ പകച്ചുനില്‍ക്കുകയാണ്. സമാനമായ സ്ഥിതിവിശേഷത്തിലേക്കാണ് ബംഗളൂരുവും കടക്കുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സാമൂഹിക വ്യാപനത്തിന്റെ വക്കില്‍ എത്തി നില്‍ക്കുകയാണ് കേരളം. ആന്ധ്രയും തെലങ്കാനയുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ഇവിടങ്ങളിലും രോഗവ്യാപനം ആശങ്ക ഉണ്ടാക്കുന്ന വിധമാണ് വര്‍ധിക്കുന്നത്. തുടക്കം മുതല്‍ തന്നെ തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് പ്രതിദിനം 28000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കേസുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗമുക്തി നിരക്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍പന്തിയിലാണ്.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular