രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം എട്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ നിന്നു മാത്രം പുതിയതായി 7,862 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

വെറും മൂന്നു ദിവസം കൊണ്ടാണ് രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത്. നിലവിൽ രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,01,286 ആണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. 2,30,599 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 9,893 പേർ മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 1,30,261 പേർക്കും ഡൽഹിയിൽ 1,07,051 പേർക്കും ഇതുവരെ കോവിഡ് 19 ബാധിച്ചു.

 

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular