59 ചൈനീസ് ആപ്പുകൾ നിരോധിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുടെ പരാതി കേൾക്കാൻ കേന്ദ്രസർക്കാർ സമിതിക്ക് രൂപം നൽകി. 48 മണിക്കൂറിനകം സമിതിക്ക് മുമ്പാകെ കമ്പനികൾ വിശദീകരണം നൽകണം.
ബുധനാഴ്ചയായിരിക്കും സമിതിയുടെ ആദ്യ യോഗം. ഇൗ യോഗത്തിൽ ആപ്പുകളുടെ സുരക്ഷയെ കുറിച്ചുള്ള വിശദമായ പരിശോധനയുണ്ടാകും. ടിക് ടോക്, ബിഗോ ലൈവ്, ലൈക്കി തുടങ്ങിയ ആപ്പുകളെല്ലാം സർക്കാർ സംവിധാനങ്ങളോട് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ രാജ്യത്തിൻെറ സുരക്ഷക്ക് ഭീഷണിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 59 ചൈനീസ് ആപുകൾക്ക് കേന്ദ്രസർക്കാർ നിരോധമേർപ്പെടുത്തിയത്. ടിക് ടോക് ഉൾപ്പടെയുള്ള ജനപ്രിയ ആപുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
