കേരളത്തിൽ കോവി‍ഡ് രോ​ഗവ്യാപനം ഉയരുന്നു. എറണാകുളത്തെ ആരോ​ഗ്യപ്രവർത്തയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇവരുടെ ഭർത്താവും കൊവിഡ് പോസിറ്റീവാണ്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ബുധനാഴ്ച മാത്രം കാലടി ശ്രീമൂലനഗരം പഞ്ചായത്തിൽ മാത്രം എഴുപതോളം കുട്ടികൾക്ക് ആരോഗ്യപ്രവർത്തക പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നതായി തിരിച്ചറിഞ്ഞു. ഇതോടെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ കുട്ടികളെയാണ് നിരീക്ഷണത്തിലേക്കിയത്.

ശ്രീമൂല നഗരം പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്ൻറ്മെൻറ് സോണുകളാക്കി. നഴ്സിൻറെയും ഭർത്താവിൻറെയും സമ്പർക്ക പട്ടിക തയാറാക്കുകയാണ്.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular