കോവിഡിന്റെ സാമൂഹ്യവ്യാപനമുണ്ടോയെന്നറിയാന്‍ ഐ.സി.എം.ആര്‍ കേരളത്തില്‍ 1200 പേരില്‍ നടത്തിയ സിറോ സര്‍വേയില്‍ നാലുപേര്‍ പോസിറ്റീവ്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐ.സി.എം.ആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തും.

തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ 400 പേരില്‍ വീതമാണ് ഐ.സി.എം.ആറിന്റെ രാജ്യവ്യാപക സര്‍വേയുടെ ഭാഗമായുളള പരിശോധന നടന്നത്. തൃശൂരില്‍ മൂന്നുപേരും എറണാകുളത്ത് ഒരാളുമാണ് പോസിറ്റീവ്. പാലക്കാട് ആര്‍ക്കും രോഗബാധ കണ്ടെത്തിയില്ല. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തവരിലാണ് പരിശോധന നടത്തിയത്.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular