പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും കോവിഡ് രോഗി മുങ്ങി. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് കടന്നു കളഞ്ഞത്. ഇയാളെ കണ്ടുപിടിക്കാൻ സൈബർ പൊലീസിന്റ സഹായത്തോടെ അന്വേഷണം തുടങ്ങി.
പാലക്കാട് കോവിഡ് രോഗവ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെ ഈ ഗുരുതര വീഴ്ച. ഈ മാസം അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണ് ഫലം വന്ന് മണിക്കൂറുകൾക്കകം കടന്നുകളഞ്ഞത്.
മധുരയിൽ നിന്ന് ആലത്തൂരിലേക്ക് ലോഡിറക്കാൻ എത്തിയപ്പോൾ വയറുവേദനയെ തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റുകയായിരുന്നു.
