മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.  ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സാമൂഹ്യപ്രശ്‌നത്തിലേക്ക് ഇത് നയിക്കുമോയെന്ന് സംശയമുണ്ടെന്നും ഈ ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ചതായും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനകം നാല് പേരെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയതായും കടകംപള്ളി സുരേന്ദ്രന്‍.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular