മധ്യപ്രദേശ്​ സർക്കാറിനെ പ്രതിസന്ധിയിലാക്കി കോൺഗ്രസ്​ വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നു. ബുധനാഴ്​ച ഉച്ചയോടെ ബി.ജെ.പി ആസ്​ഥാനത്തെത്തിയ സിന്ധ്യ പാർട്ടി ​പ്രസിഡൻറ്​ ജെ.പി. നദ്ദക്കൊപ്പം മാധ്യമങ്ങ​ളെ കണ്ട് നരേന്ദ്രമോദി, അമിത്​ഷാ എന്നിവരോടുള്ള നന്ദി പ്രഖ്യാപിച്ചു. അതേസമയം, ബംഗളുരുവിലുള്ള എം.എൽ.എമാർ ബി.ജെ.പിയിലേക്ക്​ പോകുന്നതിനോട്​ എതിർപ്പ്​ പ്രകടിപ്പിച്ചതായാണ്​ വിവരം.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട്ടതിനെ തുടർന്ന്​ 21 മധ്യപ്രദേശ്​ എം.എൽ.എമാരാണ്​ ഗവർണർക്ക്​ രാജിക്കത്ത്​ അയച്ചത്​. സിന്ധ്യ കോൺഗ്രസ്​ വിടുന്നതി​​​​െൻറ ഒരു ദിവസം മുമ്പ്​ 18 എം.എൽ.എമാരെ ബി.ജെ.പി ഭരിക്കുന്ന കർണാടകയി​ലെ ബംഗളുരുവിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ, എം.എൽ.എമാർ കോൺഗ്രസിലേക്ക്​ തിരിച്ച്​ വരുമെന്നാണ്​ കർണാടകയിൽ നിന്നുള്ള കോൺഗ്രസ്​ നേതാവ്​ ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം എൻ.ഡി.ടി.വിയോട്​ പറഞ്ഞത്​.

ബംഗളുരുവി​ലുള്ള എം.എൽ.എമാരുമായി ഡി.കെ.ശിവകുമാർ ബന്ധ​പ്പെടുന്നുണ്ടെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന വിവരം. ബി.ജെ.പിയിലേക്ക്​ പോകുന്നതിനോട്​ എം.എൽ.എമാർ എതിർപ്പ്​ പ്രകടിപ്പിച്ചതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ്​ സിന്ധ്യയുടെ ബി.ജെ.പി പ്രവേശനം വൈകാൻ കാരണമായതെന്ന്​ സൂചനയുണ്ട്​.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular