കേരളത്തില്‍ കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൻ്റെ വെളിച്ചത്തിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ കേരളത്തിലെ അംഗീകൃത മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍, അസ്മി സ്‌കൂളുകള്‍ എന്നിവക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി ആയിരിക്കുമെന്നും സ്ഥാപന അധികൃതർ അറിയിച്ചു.

ഏപ്രില്‍ 4,5,6 തിയ്യതികളില്‍ നിശ്ചയിച്ച പൊതുപരീക്ഷകളും, തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക പരീക്ഷകളും നിശ്ചിത തിയ്യതികളില്‍ നടക്കുന്നതാണ്. അവധി മൂലം പഠനം മുടങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടുകളില്‍ വെച്ചുള്ള പഠനം ഉറപ്പുവരുത്തണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എന്നാൽ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചത് സ്ഥാപന അദികാരികളിൽ വ്യാജ

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular