അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവായ മമത ബാനർജിയുടെ വകയായി വനിതകൾക്ക് വമ്പൻ പ്രഖ്യാപനം. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യ സഭ സീറ്റുകളിലേക്ക് മമത രണ്ട് വനിതകളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
ആകെ അഞ്ച് രാജ്യസഭ സീറ്റുകളിലേക്കാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാലെണ്ണത്തിലാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്. ഈ സീറ്റുകളിൽ രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. നാല് പേരെയാണ് മമത മല്‍സരിപ്പിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ് എന്നതാണ് പ്രത്യേകത. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മമതയുടെ വമ്പന്‍ പ്രഖ്യാപനം എന്നാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
അര്‍പിത ഘോഷ്, മൗസം നൂര്‍, ദിനേഷ് ത്രിവേദി, സുബ്രത ബക്ഷി എന്നിവരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുക. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് രണ്ട് വനിതകളെ മല്‍സരിപ്പിക്കുന്നതെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. ഈ മാസം 26നാണ് ബംഗാളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്.
പശ്ചിമ ബംഗാളില്‍ നിന്ന് അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഈ മാസം 26നാണ് തിരഞ്ഞെടുപ്പ്. ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും-സിപിഎമ്മും സംയുക്തമായി മല്‍സരിപ്പിക്കുമെന്നാണ് വിവരം. നേരത്തെ തൃണമൂല്‍ പിന്തുണയോടെ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിയിരുന്നു. പ്രദീപ് ഭട്ടാചാര്യ, അഭിഷേക് മനു സിങ്‌വി എന്നിവരെല്ലാം ബംഗാളില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്.
