താന്‍ സേനയിലുണ്ടായിരുന്നുവെങ്കില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ ബി.ജെ.പി നേതാക്കളേയും അറസ്റ്റ് ചെയ്യുമായിരുന്നുവെന്ന് ഡല്‍ഹി മുന്‍ പൊലീസ് മേധാവിയും അതിര്‍ത്തി രക്ഷാസേന തലവനുമായിരുന്ന അജയ് രാജ് ശര്‍മ്മ. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് അനുവദിച്ച പ്രത്യക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹമുയര്‍ത്തിയത്.

പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് “ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ, കപിൽ മിശ്ര എന്നിവരെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ച് എം.പിയായ താക്കൂറിനെ ഞാന്‍ അറസ്റ്റുചെയ്യുമായിരുന്നു. എന്നാല്‍ മിശ്ര എം‌.എൽ.‌എയല്ല അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന ഒരു റാലിയിൽ പോലീസിന് അന്ത്യശാസനം നൽകിക്കൊണ്ടിരിക്കുന്ന മിശ്രയുടെ അരികിൽ നിൽക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വേദ് പ്രകാശ് സൂര്യയെക്കുറിച്ച് താപ്പർ ചോദിച്ചപ്പോള്‍. ‘’ഞാനായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുമായിരുന്നുവെന്നും കാരണം പൊലീസിന് അന്ത്യശാസനം നല്‍കികൊണ്ടിരിക്കുന്ന മിശ്രയെ തടയാനോ, നടപടിയെടുക്കാനോ വേദ് പ്രകാശ് സൂര്യ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരുപക്ഷെ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കുമായിരുന്നു. അജയ്‍ രാജ് ശര്‍മ്മ പറഞ്ഞു.

ശാഹീന്‍ബാഗിനെ സമരവേദിയാക്കാന്‍ അനുവദിച്ചുവെന്നതാണ് പൊലീസ് ചെയ്ത ആദ്യ തെറ്റ്, ഒരു പക്ഷെ ശാഹീന്‍ബാഗില്‍ സമരം നടന്നില്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു കലാപം ഉണ്ടാകുമായിരുന്നില്ല. അവിടെയുയര്‍ന്ന മുദ്രാവാക്യങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന എന്തും കുറ്റമാണെന്നും അങ്ങനൊരു കുറ്റകൃത്യം നടക്കുമ്പോൾ നിങ്ങൾ ഒരു പോലീസുകാരനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഇത് കുറ്റകൃത്യമാണ് എന്ന് വ്യക്തമായി ബോധ്യമുള്ളതിനാല്‍ പൊലീസ് വളരെധികം സംയമനം പാലിച്ചിട്ടുണ്ടെന്നും, അത് തന്നെയാണ് കുറ്റവാളികള്‍ക്ക് ധൈര്യം പകര്‍ന്നതെന്നും ഡല്‍ഹി മുന്‍ കമ്മീഷ്ണറായിരുന്ന ടി.ആര്‍ കാക്കര്‍ ആരോപിച്ചു. പ്രദാശത്ത് എത്രയും പെട്ടൊന്ന് സെക്ഷൻ 144 പ്രഖ്യാപിക്കുകയും പ്രതിരോധ അറസ്റ്റുകൾ നടത്തുകയും ചെയ്യേണ്ടതായിരുന്നു. അതിർത്തികൾ ഉടൻ അടക്കുകയോ കുറഞ്ഞത് പോലീസ് സാന്നിധ്യം വർദ്ധിപ്പിക്കുകയോ ചെയ്യണമായിരുന്നുവെന്നും കാക്കർ പറഞ്ഞു.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular