കശ്മീരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെയും മോചനം വേഗത്തിലാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീരിലെ സ്ഥിതിഗതികള്‍ പഴയതുപോലെ ആക്കാന്‍ അവര്‍ ശ്രമിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ കശ്മീരില്‍ തടവില്‍ കഴിയുകയാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് സംസ്ഥാനം വിഭജിച്ചത് മുതല്‍ മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ തടങ്കലില്‍ കഴിയുകയാണ്. പിന്നീട് ചില രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചുവെങ്കിലും മുന്‍ മുഖ്യമന്ത്രിമാരെ മോചിപ്പിട്ടിച്ചില്ല. നേതാക്കളുടെ തടങ്കലിനെതിരെ രൂക്ഷവിമര്‍ശനം ഉയരുമ്പോഴും ഇവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കശ്മീരില്‍ സമാധാനം പുലരുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. വളരെ വേഗത്തിലാണ് കശ്മീരിലെ സാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാകുന്നത്. അതിനൊപ്പം നേതാക്കളുടെ മോചനം സംബന്ധിച്ച തീരുമാനവും വേഗത്തില്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
