24 മണിക്കൂറിനുള്ളിൽ പതിനായിരത്തിലധികം കോവിഡ് രോഗികൾ; ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്ത്

ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന ദിവസങ്ങളിലൂടെയാണ് രാജ്യം കഴിഞ്ഞുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരുദിവസം 10000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നത്.

10956 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പ​ത്തു​ദി​വ​സ​ത്തി​ന​കം 90,000ത്തി​ലേ​റെ രോ​ഗി​ക​ളു​ടെ വ​ർ​ധ​നവാണ് ഉണ്ടായിരിക്കുന്നത്.

കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ നാ​ലാം ​സ്​​ഥാ​ന​ത്തെത്തി. റഷ്യ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ്​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ളത്​.

പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആണെന്ന് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്താകമാനം 75,95,791 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4,23,819 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 38,41,338 പേര്‍ക്ക് രോഗം മുക്തമായി. 20,89,701 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. ബ്രസീലില്‍ 8,05,649 പേര്‍ക്കും റഷ്യയില്‍ 5,02,436 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

Vinkmag ad

Read Previous

രാജസ്ഥാനിലും ബിജെപി കുതിരക്കച്ചവടത്തിന്; രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താത്തതിലും ഗൂഢലക്ഷ്യം

Read Next

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ത്യ നാലാം സ്ഥാനത്ത്

Leave a Reply

Most Popular