2015 ല്‍ ബില്‍ഗേറ്റ്‌സ് പറഞ്ഞു വൈറസുകള്‍ ലോകത്തെ ഭീതിയിലാഴ്ത്തും !
ലോകം മുഴുവന്‍ മരണം വിതച്ച് കൊവിഡ് 19 സംഹാരകലി തുടരുമ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത് 2015ലെ ബില്‍ഗേറ്റ്‌സിന്റെ പ്രവചനമാണ്. ആഫ്രിക്കന്‍ നാടുകളില്‍ പടര്‍ന്നുപിടിച്ച എബോളയെ കുറിച്ചുള്ള ഭയം ലോക രാജ്യങ്ങളെ വേട്ടയാടുന്ന സമയത്ത്, ടെഡ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് വരാനിരിക്കുന്ന മഹാമാരിയെക്കുറിച്ച് പ്രവചിച്ചിരുന്നത്.
ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് വരുക എന്നും ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമാകുമെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.’അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ മരിക്കുകയാണെങ്കില്‍ അത് യുദ്ധം കൊണ്ടായിരിക്കുകയില്ല. മറിച്ച് വൈറസ് ബാധ മൂലമായിരിക്കും. മിസൈലുകളല്ല പകരം വൈറസുകള്‍. ആണവായുധ മേഖലയില്‍ നാം നിക്ഷേപിച്ചിരിക്കുന്നത് വളരെ വലിയ തുകയാണ്. പകര്‍ച്ചവ്യാധി തടയുന്നതിനാകട്ടെ വളരെ ചെറിയ തുകയും. അടുത്ത പകര്‍ച്ചവ്യാധി തടയാന്‍ നാം ഇനിയും തയ്യാറായിട്ടില്ല.’ ഇത് വെറും പ്രവചനം മാത്രമായിരുന്നില്ല, ഒരു മുന്നറിയിപ്പ് കൂടിയായിരുന്നെന്ന് നാം മനസിലാക്കുന്നത് കൊറോണ വന്ന ഈ ഘട്ടത്തിലാണ്.കൊറോണ എന്ന വൈറസ് വരുമെന്ന മുന്നറിയിപ്പ് ഇതിന് മുന്‍പ് തന്നെ പലരും പ്രവചിക്കുകയും മറ്റും ചെയ്തിരുന്നെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
കൊവിഡ് വൈറസ് ബാധ പ്രവചിപ്പിക്കുന്ന ഒരു പുസ്തകത്തിന്റെ ചെറിയ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സില്‍വിയ ബ്രൗണ്‍ എന്ന എഴുത്തുകാരിയുടെ എന്‍ഡ് ഓഫ് ഡെയ്സ് എന്ന പുസ്തകത്തിലാണ് ഈ പ്രവചനം. 2008ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍ 2020ല്‍ കൊറോണ വരുമെന്ന് പറയുന്നു.
കൊവിഡ്19 എന്നത് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല, പക്ഷേ, സാമ്യതകള്‍ നിരവധിയാണ്. 2020 എന്ന വര്‍ഷം പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്. രോഗത്തിന് മരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ കൊറോണ വൈറസുമായുള്ള സമാനതകള്‍ ഏറെയാണ്.
‘2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കും. ശ്വാസകോശത്തെയാണ് ഈ അസുഖം ആക്രമിക്കുക. അറിയപ്പെടുന്ന എല്ലാ ചികിത്സകളും കൊണ്ട് ഈ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല’ പുസ്തകത്തില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പ്രവചനങ്ങളും കഥകളുംമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലണ്.
