ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടി കൊവിഡിനെ നേരിടാന്‍ സമയമെടുക്കും: ലോകാരോഗ്യസംഘടന

കോവിഡ് വൈറസിനെ നേരിടുന്നത് അത്ര എളുപ്പമല്ലെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ മഹാമാരിയെ നേരിടാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള തിരക്കിലാണ്. ഇതിനിടയിലാണ് ആശങ്കപെടുത്തുന്ന വാര്‍ത്ത പുറത്ത് വരുന്നത്.

ജനങ്ങളില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകാന്‍ സമയമെടുക്കുമെന്നതിനാല്‍ കോവിഡ് വ്യാപനം തടയുന്നതിന് കാലതാമസമുണ്ടാകുന്നതെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. ജനസംഖ്യയുടെ അന്‍പതുമുതല്‍ അറുപതു തമാനം വരെ ആളുകള്‍ രോഗപ്രതിരോധശേഷി നേടിയെങ്കില്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂവെന്നും ലോകാരോഗ്യസംഘടനയിലെ മുഖ്യ ഗവേഷക സൗമ്യ സ്വാമിനാഥന്‍.പ്രതിരോധവാക്സിന്‍ കുത്തിവെപ്പിലൂടെയാണ് സാധാരണ രോഗപ്രതിരോധശേഷി നേടുന്നത്. എന്നാല്‍, ഹേര്‍ഡ് ഇമ്മ്യൂണിറ്റി ശരീരം തന്നെ രൂപപ്പെടുത്തുന്നതാണ്.

കൊവിഡ്19 ബാധിച്ച ചില രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ കാണിക്കുന്നത് അഞ്ച് ശതമാനംമുതല്‍ പത്ത് ശതമാനം വരെ ആളുകള്‍ക്ക് ഇപ്പോള്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടെന്നാണ്.

എന്നാ കൊവിഡ് വ്യാപനം തടയാന്‍ ഇവ പര്യാപ്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.വാക്സിന്‍ കണ്ടെത്തി പ്രതിരോധശേഷി നേടുകയാണ് മുഖ്യമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടി രോഗപ്രതിരോധം തുടങ്ങുമ്പോഴേക്കും രോഗികളും മരണവും കൂടും. വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സൗമ്യ പറഞ്ഞു.

Vinkmag ad

Read Previous

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ നാടുകടത്തി

Read Next

പാലത്തായി ഇരയെ അപമാനിച്ച് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

Leave a Reply

Most Popular