പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള സമരങ്ങൾ രാജ്യത്ത് അണമുറിയാതെ അരങ്ങേറുന്ന അവസരത്തിലാണ് ബിജെപി നേതാക്കന്മാരെയും പൗരത്വ രേഖ കാണിക്കാൻ ആവശ്യപ്പെട്ട് ജനങ്ങൾ ചോദ്യം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൗരത്വ രേഖയുണ്ടോ എന്ന് ചോദ്യം വരെ ഉയർന്നു
ഇപ്പോഴിതാ ഹരിയാന ഭരിക്കുന്ന ബിജെപി നേതാക്കന്മാരും സമാന ചോദ്യത്തിന് മുന്നിൽ കുടുങ്ങിയിരിക്കുകയാണ്. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിലെ ഭൂരിഭാഗവും പൗരത്വം തെളിയിക്കാനാവശ്യമായ യാതൊരു രേഖയും കൈവശമില്ലാത്തവരെന്നാണ് ലഭിക്കുന്ന വിവരം.
ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുള്ളവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ലെന്നാണ് റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ഖട്ടാര്‍ അനധികൃത കുടിയേറ്റം തടയുമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ ഹരിയാനയില്‍ നടപ്പാക്കുമെന്നും കഴിഞ്ഞ സെപ്തംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
മോദിയുടെ ബലത്തിൽ വമ്പൻ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് തന്നെ പൗരത്വം തെളിയിക്കാനുള്ള രേഖയില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ, സംസ്ഥാന മന്ത്രിമാര്‍ എന്നിവരും പൗരത്വം തെളിയിക്കാന്‍ രേഖകളില്ലാത്തവരുടെ ഗണത്തില്‍പ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
