വ്യാജമദ്യ അഴിമതിയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ബിജെപി സഖ്യസർക്കാരിൽ പ്രതിസന്ധി ഉടലെടുത്തു. ജെജെപിയുമായി ചേർന്നാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. ജെജെപി നേതാവും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗത്താലയാണ് വ്യാജമദ്യ കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
ബിജെപി തന്നെ അദ്ദേഹത്തിനെതിരെ പോര് പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ശരിക്കും അവസരം മുതലെടുക്കാന്‍ രംഗത്തുണ്ട്. ദുഷ്യന്തിനെതിരെ കോണ്‍ഗ്രസും തുറന്നടിച്ചിട്ടുണ്ട്. സഖ്യം വിടാന്‍ മനോഹര്‍ ലാല്‍ ഖട്ടാറില്‍ ബിജെപി നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നേട്ടമുണ്ടാകുമെന്നും അദ്ദേഹത്തിന് നിര്‍ദേശമുണ്ട്.
സംസ്ഥാനത്തെ രണ്ട് ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്ത മദ്യം കാണാതായതാണ് സംഭവം. ഒന്ന് എക്‌സൈസിന്റെയും മറ്റൊന്ന് പോലീസിന്റെയും ഗോഡൗണാണ്. കോവിഡിന്റെ മറവിലാണ് ഈ മദ്യം ഇവിടെ നിന്ന് കടത്തിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ജനശ്രദ്ധയിലേക്ക് എത്തിയ അഴിമതിയായി ഇത് മാറിയിരിക്കുകയാണ്. ജെജെപിയുടെ പ്രമുഖ നേതാക്കളാണ് ഇതിന് പിന്നിലുള്ളത്. അതിലേറെ പ്രശ്‌നം ദുഷ്യന്തുമായി അടുത്ത ബന്ധമുള്ള മന്ത്രിമാരും ഈ മദ്യക്കടത്തിന് പിന്നിലുണ്ട്.
സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് ദുഷ്യന്ത് ചൗത്താലയാണ്. ആഭ്യന്തര മന്ത്രി അനില്‍ വിജ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ അഴിമതി കണ്ടെത്താനായി നിയമിച്ചിരുന്നു. എക്‌സൈസ് കമ്മീഷണര്‍ ശേഖര്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇതിലുള്ളത്. വിദ്യാര്‍ത്ഥിയെ പൂട്ടിയാല്‍ അതോടെ ചൗത്താല കുടുംബത്തിന്റെ അഴിമതി മുഴുവന്‍ പുറത്തുവരും. എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാലും അനില്‍ വിജും നടപടിയെടുക്കുമെന്ന വാശിയിലാണ്. പറ്റില്ലെന്ന് ദുഷ്യന്ത് പറയുന്നു.
ഖട്ടാറിനെ മറികടന്ന് ദുഷ്യന്ത് സൂപ്പര്‍ മുഖ്യമന്ത്രിയാവുന്നുവെന്ന് ബിജെപി പറയുന്നു. സത്യം അതാണ്. പല വകുപ്പുകളിലും ദുഷ്യന്തിന്റെയും ജെജെപിയുടെയും ഇടപെടല്‍ ശക്തമാണ്. മദ്യ അഴിമതി കേസിലും ദുഷ്യന്തിന്റെ ഇടപെടലാണ് ബന്ധം വഷളാക്കിയത്. അതുകൊണ്ട് കേസില്‍ ജെജെപിയെ ശരിക്കും പൂട്ടാനാണ് ഖട്ടാറിന്റെ നീക്കം. ലോക്ഡൗണില്‍ ഈ ഗോഡൗണുകള്‍ പൂട്ടാന്‍ ശേഖര്‍ വിദ്യാര്‍ത്ഥി ശ്രമിച്ചിരുന്നില്ല. ഇതിനെ പുറമേ അന്വേഷണ സംഘത്തെ തടസ്സപ്പെടുത്താനും വിദ്യാര്‍ത്ഥി ശ്രമിച്ചു. ഇതിന് ദുഷ്യന്തിന്റെ സഹായവുമുണ്ടായിരുന്നു.
