ഹരിയാനയായാലും മഹാരാഷ്ട്രയായാലും കോണ്‍ഗ്രസ് കനത്ത പരാജയം നേരിടുമെന്ന് മോദി

മുംബൈ: മഹാരാഷ്ട്രയായാലും ഹരിയാനയായാലും വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് കനത്ത പരാജയമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കഴിിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി മികച്ച വിജയം കാണുമെന്നും നരേന്ദ്രമോദി പറഞ്ഞു.
‘കോണ്‍ഗ്രസിനും എന്‍.സി.പിക്കും ജനങ്ങളുടെ താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടി കിട്ടിയതാണ്. ഈ സമയവും ജനങ്ങള്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.’ മഹാരാഷ്ട്രയിലെ റാലിക്കിടെ മോദി പറഞ്ഞു.മോദി സര്‍ക്കാര്‍ ഛത്രപതി ശിവജിയെ പോലെ രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.ഒക്ടോബര്‍ 21 നാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് വോട്ടെണ്ണും.

സത്താര മണ്ഡലത്തിലെ ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഒക്ടോബര്‍ 21 ന് തന്നെയാണ് നടക്കുക.എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരെയും മോദി വിമര്‍ശിച്ചു. കാറ്റ് ഏത് ദിശയിലേക്കാണ് വീശുന്നതെന്ന് കൃത്യമായി അറിയാമായിരുന്നതു കൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പവാര്‍ സത്താരയില്‍ നിന്നും മത്സരിക്കാതിരുന്നതെന്നാണ് മോദി പറഞ്ഞത്.

Vinkmag ad

Read Previous

മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം; പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും

Read Next

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം; അയോധ്യാ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി; മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍

Leave a Reply

Most Popular