ഹനുമാന്‍ സ്‌തോത്രം ഉരുവിടൂ കൊറോണ നാടുവിടും !! ബി.ജെ.പി എം.പി പ്രജ്ഞ സിംഗ്

പ്രത്യക്ഷത്തില്‍ ഒന്നും മനസിലാകണമെന്നില്ല…. വിശദമാക്കിയാലും ഇവരിതെന്ത് തേങ്ങയാടാ ഈ പറയുന്നേ എന്ന്, കേട്ടു നില്‍ക്കുന്നവര്‍ പോലും ആശങ്കപ്പെട്ടു പോകും…കൊറോണക്കും ക്യാന്‌സറിനുമുള്ള മരുന്ന് കണ്ടുപിടിക്കലാണ് ഇവരുടെ മെയിന്‍… WHO പോലും കിണഞ്ഞു പരിശ്രമിച്ചിട്ട് പറ്റാത്തതാണ്… നിമിഷ നേരം കൊണ്ട് ഇവരില്‍ പലരും ചെയ്തത്…. അവസാനമായി ഇപ്പോഴിതാ പുതിയ മരുന്ന് പുറത്തിറിങ്ങിയിട്ടുണ്ട്….

ഹനുമാന്‍ ശ്ലോകമാണ് അതു…. മരുന്നിറക്കിയത് മറ്റാരുമല്ല.. ഒരിക്കല്‍ കാന്‍സര്‍ ണു മരുന്ന് കണ്ടെത്തി വൈദഗ്ദ്യം പ്രകടിപ്പിച്ചിട്ടുള്ള ബിജെപി എം പി പ്രജ്ഞ സിംഗ് ടാക്കൂര്‍ ആണ്.അഞ്ച് നേരം ഹനുമാന്‍ ശ്ലോകം ജപിച്ചാല്‍ കൊവിഡിനെ അവസാനിപ്പിക്കാമെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിംഗ് പറയുന്നത്….സമയക്രമമൊക്കെ ഉണ്ടെന്ന് എടുത്തു പറയട്ടെ… ആഗസ്റ്റ് 5 വരെ ഒരു ദിവസം അഞ്ച് നേരം ഹനുമാന്‍ ശ്ലോകം ജപിച്ചാല്‍ കൊറോണ വൈറസിനെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രജ്ഞയുടെ ഭാഷ്യം…..

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള ‘ഭൂമി പൂജ’ നടക്കുന്നവരെ ഹനുമാന്‍ ശ്ലോകം ചൊല്ലാനാണ് പ്രജ്ഞ ആവശ്യപ്പെട്ടിരിക്കുന്നത്.ഓഗസ്റ്റ് 4 വരെ ഭോപ്പാലില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ആളുകള്‍ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 5 വരെ നിങ്ങളുടെ വീട്ടില്‍ ഒരു ദിവസം അഞ്ച് തവണ ഹനുമാന്‍ ചാലിസ ചൊല്ലുക,ഇതാണ് ഭോപ്പാല്‍ എം.പി ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പപ്പടം എന്ന അവകാശവാദം ഉന്നയിച്ച് കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്വാലയും രംഗത്തെത്തിയിരുന്നു.
അതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രജ്ഞയുടെ രംഗപ്രവേശം.

അല്ല… മധ്യപ്രദേശ് മുഖ്യന്‍ ശിവരാജ് സിംഗ് ചൗഹാന് കോവിഡ് പോസിറ്റിവല്ലേ…. ആ സ്ഥിതിക്ക് ഈ കാര്യം അദ്ദേഹത്തിനു കൂടി ഉപദേശിച്ചു കൊടുക്കണ്ടേ… വേണ്ട… അദ്ദേഹത്തില്‍ തന്നെ ഒന്ന് പരീക്ഷിക്കാന്‍ പറയുന്നേ… എന്തിനാണ് ഈ അമാന്തം…. ഇത് മാത്രമാക്കണ്ട… ഒരു പായ്ക്കറ്റ് പപ്പടവും ഒരു ബോട്ടില്‍ ഗോമൂത്രവും കൂടി ആയാല്‍ ഭേഷായിരിക്കും….

അല്ല അതു പറഞ്ഞപ്പോളാണ്… ഗോമൂത്രം കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് താങ്കള്‍ തന്നെയല്ലേ പറഞ്ഞത് …. ആ താങ്കളുടെ ഒരു കണ്ണിന്റെ കാഴ്ച തന്നെയല്ലേ കാന്‍സര്‍ വന്നു നഷ്ടമായത്… അല്ല ഒന്നോര്‍മ്മപെടുത്തിയെന്നേ ഉള്ളു…. പ്രജ്ഞ മാത്രമൊന്നുമല്ല… കൊറോണക്കെതിരെ മരുന്നും ഒറ്റമൂലിയും കണ്ടെത്തിയവര്‍ ഒട്ടനേകമാണ്…

സുമന്‍ ഹരിപ്രിയ എം എല്‍ എ, ഹിന്ദു മഹാസഭ, കേന്ദ്രം ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേ തുടങ്ങി ആ നിര നീളുകയാണ് …. മരുന്നുകളാണെങ്കിലോ… പപ്പടമുണ്ട്… ചാണകമുണ്ട്… ഗോമൂത്രമുണ്ട്.. ഇപ്പോളിതാ ഹനുമാന്‍ ശ്ലോകവും ആ ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടിട്ടുണ്ട്…. പിന്നെ ഇതിനെല്ലാം കട്ട സപ്പോര്‍ട്ടുമായി പ്രധാന മന്ത്രി കൂടി കൂടെ ഉണ്ടാകുമ്പോള്‍… പിന്നെ എന്തുമാകാമല്ലോ….
രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതി രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അയോധ്യയില്‍ ‘ഭൂമി പൂജ’യ്ക്ക് പ്രധാനമന്ത്രി നേരിട്ട് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ തന്നെ അതെല്ലാം വ്യക്തമാക്കുന്നുണ്ട്…

സത്യത്തില്‍ ഇതൊന്നും ഇവരുടെ ബുദ്ധിശൂന്യതയെ അല്ല… ഭരണപരാജയം മറക്കാന്‍ കിണഞ്ഞുള്ള പരിശ്രമം ആണെന്ന് ആര്‍ക്കാണ് അറിവില്ലാത്തത്…??

Vinkmag ad

Read Previous

ബാബരി പള്ളി തതര്‍ത്തതിന് ശിക്ഷ തൂക്കുകയറായാലും സ്വീകരിക്കുമെന്ന് ഉമാഭാരതി

Read Next

തമിഴ്നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു; കടുംകൈ സൈബർ ആക്രമണത്തിൽ മനംനൊന്ത്

Leave a Reply

Most Popular