റമദാന്‍ കാലത്തെ നന്മയുടെ പുതിയ വാക്കായി മാറുകയാണ് മംഗലാപുരം കാരന്‍ അബ്ദുള്‍ റഹ്മാന്‍. ഹജ്ജിന് പോകാനായി സ്വരുകൂട്ടിയ ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍ സാധുക്കള്‍ക്ക് ആഹാരം വാങ്ങി നല്‍കി മാതൃകയാവുകയാണ് അബ്ദുല്‍ റഹ്മാന്‍. മംഗലാപുരത്തിനടുത്തുള്ള ബന്തവാല്‍ താലൂക്കിലെ ഒരു കൂലി പണിക്കാരനാണ് അബ്ദുല്‍ റഹ്മാന്‍ വര്‍ഷങ്ങളായി താന്‍ സ്വരുകൂട്ടിയ പണമാണ് കോവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ ഉപയോഹിച്ചത്. മാധ്യമ പ്രവര്‍ത്തകനായ സവാദ് റഹ്മാന്റെ ഫേയ്‌സ് ബുക്ക് പേജിലുടെയാണ് അബ്ദുറഹ്മാന്റൈ നന്മലോകമറിഞ്ഞത്.
കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിര്‍വിക്കാന്‍ പോകണമെന്നായിരുന്നു അബ്ദുല്‍ റഹ്മാന്റെ ആഗ്രഹം. എന്നാല്‍ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ തന്റെ കടം വീടുകയില്ലെന്ന ചിന്തയിലാണ് അബ്ദുല്‍ റഹ്മാന്‍ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചത്. മുണ്ടുമുറുക്കിയുടുത്തും അരവയറൊഴിഞ്ഞുമായിരിക്കും അബ്ദുല്‍ റഹ്മാന്‍ ഈ പണം സ്വരുകൂട്ടിയതെന്ന് ഈ മഹാനന്മയുടെ ചിത്രം കണ്ടവരൊക്കെയും അഭിപ്രായപ്പെടുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ കാട്ടിയ നന്മയുടെ മനസിന്റെ കൈയ്യടിയോടെ സ്വീകരിക്കുകയാണ് സോഷ്യല്‍ മീഡിയ
സവാദ് റഹ്മാന്റെ കുറിപ്പ് …
അഞ്ച് മിനിറ്റ് മുന്‍പ് വരെ ഈ മനുഷ്യന്‍ തീര്‍ത്തും അപരിചിതനായിരുന്നു. ഇപ്പോള്‍ ഈ ചിത്രം എനിക്ക് പ്രൊഫൈല്‍ ചിത്രമാക്കാന്‍ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാല്‍ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണിദ്ദേഹം. അടുത്തുള്ള ചാക്ക് നിറയെ അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളാണ്.
ഈ മനുഷ്യന്‍ ഇക്കാലമത്രയൂം ജീവിച്ചത് ഒരു സ്വപ്നവുമായിട്ടാണ്.
കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട് പരിശുദ്ധ ഹജ്ജ്? നിര്‍വഹിക്കാന്‍ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകള്‍ നടന്നും പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും? ഹജ്ജ് യാത്രക്കുള്ള വഴിച്ചിലവ്. എന്നാല്‍ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കള്‍ക്ക് ആഹാര സാധനങ്ങള്‍ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യന്‍. തനിക്ക് ചുറ്റും മനുഷ്യര്‍ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തില്‍ തന്റെ കടങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന് അദ്ദേഹം കരുതിക്കാണണം.
പടച്ചവന്‍ വിധിയേകിയാല്‍ അദ്ദേഹത്തിന്റെ ജീവിതസ്വപ്നം സാധിക്കുമാറാകട്ടെ. ഇനി മക്കത്ത് പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്ദുല്‍ റഹ്മാന്‍ എനിക്കിനിമേല്‍ ഹാജിക്കയാണ്. താങ്കള്‍ക്കു മേല്‍ ദൈവത്തിന്റെ കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ.
