സർക്കാർ അവഗണന: ദലിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ഓൺലൈൻ പഠനത്തിൽ നിന്ന് പുറത്തായത് കുട്ടിയുടെ ജീവനെടുത്തു

മലപ്പുറം വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് തീകൊളുത്തി ആത്മഹത്യ ചെയ്തതു. പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയാണ് ആത്മഹത്യ ചെയ്തത്.

ദലിത് വിദ്യാര്‍ഥിനി ദേവികയുടെ ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെത്തി. നോട്ട്ബുക്കില്‍ ഞാന്‍ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. കേടായ ടി.വി നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാനായി സ്മാര്‍ട്ട്ഫോണില്ലാത്തതും  പഠനത്തിൽ മിടുക്കിയായിരുന്ന ദേവികയെ അസ്വസ്ഥയാക്കിയിരുന്നു.

കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. വളാഞ്ചേരി ഇരിമ്പിയം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവിക. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ
തെരച്ചിലിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 18 പേര്‍ രോഗമുക്തരായി

Read Next

24 മണിക്കൂറിൽ ഒമ്പതിനായിരത്തോളം രോഗബാധിതർ; രാജ്യത്ത് കോവിഡ് നിയന്ത്രണാതീതം

Leave a Reply

Most Popular