സൗദി പ്രതിരോധ സഹമന്ത്രി മരിച്ചു

സൗദി അറേബ്യയിലെ പ്രതിരോധ സഹ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് (68) മരിച്ചു. രോഗബാധിതനായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2014 മെയ് മാസമാണ് ഇദ്ദേഹം പ്രതിരോധ സഹ മന്ത്രിയായി ചുമതലയേറ്റത്. ഇതിനു മുമ്പ് 2010 മുതല്‍ 2013 വരെ റോയല്‍ സൗദി എയര്‍ ഫോഴ്‌സസ് കമാന്റര്‍ ഇന്‍ ചീഫ് ആയിരുന്നു.

ജൗഫില്‍ 1952 ല്‍ ആണ് അല്‍ അയെഷജിന്റെ ജനനം. 1972 ല്‍ കിംഗ് ഫൈസല്‍ എയര്‍ അക്കാദമിയില്‍ നിന്നും പൈലറ്റായി ബിരുദം നേടി.ഇതേ വര്‍ഷം തന്നെ എഫ്-15 ഫൈറ്റര്‍ ജെറ്റ്‌സില്‍ പൈലറ്റ് ഓഫീസറാവുകയും ചെയ്തു. പിന്നീട് സൗദി വ്യോമ സേനയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് പ്രതിരോധമന്ത്രായാവുന്നത്.

Vinkmag ad

Read Previous

കരിപ്പൂര്‍ വിമാന അപകടം മരണ സംഖ്യ 17 ; മരിച്ചവരില്‍ കുട്ടികളും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Read Next

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു

Leave a Reply

Most Popular