സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്ക് ക്ലീൻ ചിറ്റില്ല. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് നിലവില്‍ കസ്റ്റസ് തീരുമാനം. ഇന്ന് രാവിലെയാണ് അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായത്.
കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. മൊഴി വിശദമായി വിലയിരുത്തിയതിന് ശേഷമാകും കൂടുതല്‍ തീരുമാനങ്ങള്‍ എന്നും കസ്റ്റംസ് വെളിപ്പെടുത്തി.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കടത്ത് കസ്റ്റംസ് പിടികൂടിയ അതേദിവസം ഉച്ചയ്ക്ക് പ്രതി സ്വപ്ന സുരേഷുമായി അനില്‍ നമ്പ്യാര്‍ നിരവധിത്തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് കസ്റ്റംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനിലും സ്വപ്നയും നിരവധിത്തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചോദ്യം ചെയ്യലില്‍ അനില്‍ നമ്പ്യാരുടെ പേര് സ്വപ്ന സുരേഷ് പരാമര്‍ശിക്കുകയും ചെയ്തിരുന്നെന്നാണ് സൂചന. സ്വപ്ന സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അനില്‍ നമ്പ്യാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്വര്‍ണകടത്ത് വാര്‍ത്തകള്‍ പുറത്തുവന്ന ദിവസം ആ വാര്‍ത്ത ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്.
