സ്വർണ്ണക്കടത്തിൽ യുഎഇ അന്വേഷണം ആരംഭിച്ചു; കോൺസുലേറ്റിലേയ്ക്ക് പാർസൽ അയച്ചതാരെന്ന് കണ്ടെത്തും

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ യുഎഇ അന്വേഷണം ആരംഭിച്ചു. ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് സ്വർണ്ണം കടത്താൽ തിരുവനന്തപുരം കോൺസുലേറ്റിലേയ്ക്ക് സ്വർണ്ണം അയച്ചത് ആരാണെന്നതാണ് യുഎഇ അന്വേഷിക്കുക.

ഒരു വലിയ കുറ്റകൃത്യം എന്നതിലുപരി ഇന്ത്യയിൽ യുഎഇയുടെ യശസിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ഉണ്ടായതെന്നും കോൺസുലേറ്റ് അധികൃതർ പറഞ്ഞു. അന്വേഷണത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

പതിനഞ്ച് കോടി വിലമതിക്കുന്ന 30 കിലോ സ്വർണമാണ് കഴിഞ്ഞ ദിവസം യുഎഇ ഡ്പ്ലോമാറ്റിക് പാർസലിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത് കസ്റ്റംസ് കസ്റ്റ‍ഡിയിലാണ്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുൻ കോൺസുലേറ്റ് ജീവനക്കാരി സ്വപ്ന സുരേഷ് ഒളിവിലാണ്.

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള ബന്ധം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കിയാണ് പാര്‍സല്‍ വാങ്ങാനെത്തിയത്. ഇതെല്ലാം കോൺസുലേറ്റിൽ തിരിമറി നടന്നതായി സംശയം ഉയർത്തുന്നു

Vinkmag ad

Read Previous

കോവിഡ് 19: രാജ്യം അതീവ ആശങ്കയിൽ; 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്ക് വൈറസ് ബാധ

Read Next

കോവിഡ് കാലത്തെ പഠനഭാരം ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ; വെട്ടിമാറ്റിയത് സുപ്രധാന പാഠഭാഗങ്ങൾ

Leave a Reply

Most Popular