കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി ചർച്ചനടത്തി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന ചര്‍ച്ചയില്‍ 49 കായികതാരങ്ങള്‍ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുത്തു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, എം.എസ് ധോനി, രോഹിത് ശര്‍മ എന്നീ ക്രിക്കറ്റ് താരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഒളിമ്പ്യന്‍ പി.വി സിന്ധു, വിശ്വനാഥന്‍ ആനന്ദ്, ഹിമ ദാസ്, ബോക്‌സിങ് താരം മേരി കോം എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.
കായികതാരങ്ങൾ സമൂഹത്തിൽ സ്വാധീനമുള്ളവരായതിനാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ചർച്ച നടത്തിയതെന്ന് ബിജെപി നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ഇതുവരെ ഒരു ചർച്ചയ്ക്കും മോദി തയ്യാറായിട്ടില്ല.
കായിക താരങ്ങളെ ഉപയോഗിച്ച് തൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയാണ് ഈ അവസരത്തിലും മോദി ചെയ്യുന്നതെന്ന വിമർശനം ഉയരുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള രാഷ്ട്രീയ പാർട്ടികളെ പരിഗണിക്കാത്തതും പ്രചോദന പ്രഭാഷകനെപ്പോലെ കയ്യടിക്കാനും മെഴുകുതിരികത്തിക്കാനും പറയുന്നതെല്ലാം പ്രതിച്ഛായയിൽ മാത്രം ശ്രദ്ധിക്കുന്നതിനാലാണെന്നുമാണ് വിമർശനം
