സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയണമെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ചോദ്യം.
‘സ്വാതന്ത്ര്യ സമര സേനാനികളെ നരേന്ദ്ര മോദി പ്രശംസിച്ചു. അതെന്നെ സ്പര്‍ശിച്ചു. 1972 മുതല്‍ ആര്‍എസ്എസ് പ്രചാരക് ആയ പ്രധാനമന്ത്രി സ്വാതന്ത്ര്യ സമരത്തിലെ ആര്‍എസ്എസ് പങ്കിനെക്കുറിച്ച് ഞങ്ങളെ ദയവായി ബോധവത്കരിക്കൂ’- എന്നാണ് അമിത് മിത്ര ട്വീറ്റ് ചെയ്തത്.
‘എന്റെ പിതാവിന് ബ്രിട്ടീഷുകാര്‍ വധശിക്ഷ വിധിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കളായ ഞങ്ങള്‍ക്ക് സംഘപരിവാറിന്റെ പങ്ക് സംബന്ധിച്ച സത്യം അറിയാന്‍ അവകാശമുണ്ട്,” അമിത് മിത്ര വ്യക്തമാക്കി
