സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്തത് കാരണം ഗവ. സ്കൂളിലെ രണ്ട് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സിര്‍സൗന വില്ലേജിലാണ്
സംഭവം. പതാക ഉയര്‍ത്തിയിട്ടില്ലെന്ന വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് വിദ്യാഭ്യാസ ഓഫീസര്‍ ഹരിശ്ചന്ദ്രനാഥ് പറഞ്ഞു.
പതാക ഉയര്‍ത്താത്തതിന്റെ വീഡിയോ ദൃശ്യങ്ങളും അധികതൃതര്‍ക്ക് ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്. പ്രധാനാധ്യപകന്‍ മനോജ് അഹിര്‍വാറിനെയും അധ്യാപിക ഗംഗാ പൂജയെയുമാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ജാസ്പുര, കാമാസിന്‍ ബ്ലോക്ക് ഡിവിഷന്‍ ഓഫീസറോട് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വന്നാൽ മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളൂ.
