സ്വവർഗ രതിക്കാർക്കാണ് കൊറോണ ബാധിക്കുക എന്ന് പറഞ്ഞ ഇസ്രയേൽ ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ. ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാനാണ് രോഗം സ്ഥിരീകരിച്ചത്. എൽജിബിടി കമ്മ്യൂണിറ്റിയെ ഒന്നാകെ ആക്ഷേപിച്ചായിരുന്നു യാക്കോവിൻ്റെ പരാമർശം.
71 വയസുകാരനായ യാക്കോവ് തുടർച്ചയായി ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കം സ്വന്തം മന്ത്രിസഭയുടെ തീരുമാനങ്ങൾ അദ്ദേഹം അനുസരിച്ചിരുന്നില്ല. നിരന്തരം പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു.
രാജ്യത്ത് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് സ്വവർഗ്ഗരതിക്കാർക്കുള്ള ദൈവീക ശിക്ഷയായിട്ടാണ് യാക്കോവ് വിശേഷിപ്പിച്ചത്. രാജ്യത്ത് പ്രൈഡ് മാർച്ച് അടക്കം നടത്തുന്നവരെ ഈ രോഗം ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
