യുഎയിലുള്ള സ്വര്‍ണകടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്.കുറച്ച് ദിവസമായി ഇയാളെ കുറിച്ച് യാതൊരു വിവിരങ്ങളുമില്ലെന്നാണ് യുഎയില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബൈയിലുള്ള കൂടുതല്‍ മലയാളികളും എന്‍ ഐ എ അറസ്റ്റ് ചെയ്യുമെന്നും സൂചനകളുണ്ട്. സ്വര്‍ണം പായ്ക്ക് ചെയ്യുന്നതിനും നാട്ടിലേയ്ക്ക് അയക്കുന്നതിനും സഹായം നര്‍കിയ മലയാളി പ്രവാസികളാണ് എന്‍ ഐ എയുടെ നിരീക്ഷണത്തിലുള്ളത്.
ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
എന്‍.ഐ.എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫൈസല്‍ ഫരീദ് മൂന്ന് ദിവസങ്ങളായി ആര്‍ക്കും പിടികൊടുക്കാതെ ദുബൈയില്‍ ഒളിവില്‍ തുടരുകയാണ്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് തിങ്കളാഴ്ച രാവിലെ പ്രതികരിച്ചിരുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. ഇയാള്‍ ദുബൈ പൊലീസ് പിടിയിലായെന്ന പ്രചാരണമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയില്‍ നിന്ന് ഇയാളെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരും.
ഫൈസല്‍ ഫരീദിനൊപ്പം നയതന്ത്ര ചാനലുകള്‍ മുഖേന സ്വര്‍ണം കടത്താന്‍ സഹായിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയ ചിലര്‍ക്കെതിരെയും എന്‍.ഐ.എ യുഎ.ഇ അധികൃതരെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
