സ്വര്‍ണ്ണത്തിന് റെക്കോഡ് വില; പവന് 34,000 രൂപയായി

സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. പവന് 34,000 രൂപയായി. 4,250 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണ്ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് 2,400 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമായിരുന്നു. കഴിഞ്ഞ മാസത്തിലെ സ്വര്‍ണ്ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയില്‍ 32,000 രൂപയും.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,724.04 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 0.4ശതമാനം കുറയുകയാണുണ്ടായത്.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; എട്ടുപേര്‍ രോഗമുക്തരായി

Read Next

ഹജ്ജിന് പോകാന്‍ സ്വരുകൂട്ടിയ പണമെടുത്ത് സാധുക്കളുടെ പട്ടിണിമാറ്റാനിറങ്ങിയ അബ്ദുള്‍ റഹ്മാന്റെ കഥ

Leave a Reply

Most Popular