സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് കുരുക്കായി എന്‍ ഐ എയുടെ റിപോര്‍ട്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നും ശിവശങ്കറുമായി അടുത്ത ബന്ധമായിരുന്നുവെന്നും എന്‍.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വന്‍ സ്വാധീനം ഉണ്ടായിരുന്നുവെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളര്‍ പ്രതിഫലം കോണ്‍സുലേറ്റ് നല്‍കിയിരുന്നതായും സ്വപ്ന ഇല്ലാതെ കോണ്‍സുല്‍ ജനറലിന്റെ ജോലികള്‍ ഒന്നും നടന്നിരുന്നില്ലായെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
അതെ സമയം കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ അന്തിമ വാദം തുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു.
ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.
