സ്വര്‍ണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തി

സ്വര്‍ണക്കടത്ത് കേസിൽ ഒളിവിലുള്ള പ്രതി സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്.

സ്വപ്നയുടെ വ്യാജസര്‍ട്ടിഫിക്കറ്റ് പ്രത്യേകസംഘം അന്വേഷിക്കാന്‍ സാധ്യത തെളിഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്താമെന്ന് നിയമോപദേശം ലഭിച്ചു.  സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പറഞ്ഞിരുന്നു.

കേസിലെ ഒന്നാം പ്രതി സരിത്തിനെ എൻഐഎ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യൽ.  കസ്റ്റംസിൽ നിന്നും കേസിന്റെ വിശദാംശങ്ങളും എൻഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫീസിൽ എൻഐഎ സംഘം നേരിട്ട് എത്തുന്നത്.

 

Vinkmag ad

Read Previous

കർഷകരെ സഹായിക്കാൻ ചാണകം വാങ്ങാൻ ഛത്തീസ്ഗഡ് സർക്കാർ; എതിർപ്പുമായി ബജെപി അനുകൂലിച്ച് ആർഎസ്എസ്

Read Next

പാലത്തായി ബാലികാ പീഡനക്കേസിൽ ബിജെപി നേതാവിനെ രക്ഷിക്കാൻ ശ്രമം; പോലീസ് അനാസ്ഥക്കെതിരെ നിരാഹാര സമരവുമായി വനിതാ പ്രവർത്തകർ

Leave a Reply

Most Popular