യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്ഘോഷിനെ കണ്ടെത്തി. ജയ്ഘോഷിന്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. വീടിനു സമീപത്തെ പറമ്പില്‍ റോഡിനോട് ചേര്‍ന്നാണ് കണ്ടെത്തിയത്. നാട്ടുകാരനാണ് ജയഘോഷിനെ കണ്ടത്. രോഡിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒരാള്‍ മറിഞ്ഞു വീണ നിലയില്‍ കണ്ടപ്പോള്‍ പോയി നോക്കിയതാണെന്ന് നാട്ടുകാരനായ ബെന്നി പ്രതികരിച്ചു. ബെന്നിയാണ് ജയഘോഷിനെ ആദ്യം കണ്ടതെന്നാണ് പറയുന്നത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് ജയഘോഷിനെ കാണാതായത്. ഒരു ഫോണ്‍ വന്നപ്പോള്‍ സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയതായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാത്രി മുഴുവന്‍ സമീപപ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയിരുന്നു.
ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതിയുയര്‍ന്ന
യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. നാട്ടുകാരാണ് വീടിനു സമീപത്ത് കാട്ടില്‍ മുറിവുകളേറ്റ നിലയില്‍ ആദ്യമായി കണ്ടത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു.
ഇന്നലെ രാത്രി മുതല്‍ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന അവസ്ഥയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ബൈക്കിലെത്തിയ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഇയാള്‍ സഹപ്രവര്‍ത്തകരായ പോലീസുകാരോട് പറഞ്ഞിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആത്മഹത്യ ശ്രമമാണ് പോലിസുകാരന്‍ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
