ശിവശങ്കരന്റെ സസ്‌പെന്‍ഷന്‍ കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സസ്‌പെന്‍ഷന്റെ കാരണം വ്യക്തമാക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല.മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല പ്രതികളെ സംരക്ഷിക്കുക വഴി അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയത് കൊണ്ട് എല്ലാം അവസാനിച്ചു എന്ന ധാരണ ജനങ്ങള്‍ക്കില്ല മുഖ്യമന്ത്രി തുടക്കം മുതല്‍ നടത്തിയത് കള്ളക്കളിയാണ്.
ചീഫ് സെക്രട്ടറിയുടെ അന്വേഷണം നിഷ്പക്ഷമാവില്ല. തുടക്കം മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അരുണ്‍ ബാലചന്ദ്രന്‍ ഡ്രീം കേരള കമ്മിറ്റിയില്‍ അംഗമാണ്. ഐ.ടി ഫെലോ സ്ഥാനത്ത് നിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റി എങ്കിലും ഡ്രീം കേരള പദ്ധതിയില്‍ അദ്ദേഹം ഇപ്പോഴും അംഗമാണ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സമിതില്‍ എങ്ങനെ ഐ.ടി ഫെലോ എത്തി എന്നത് അന്വേഷിക്കണം. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഉറപ്പുള്ളത് തന്നെ. അത് ഇപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് ബോധ്യമായില്ലേ ഐ ടി വകുപ്പിലെ നിയമനങ്ങള്‍ അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തൃപ്തരല്ല. സ്പ്രിങ്ക്‌ലര്‍ അന്വേഷണ റിപ്പോര്‍ട്ട് എന്തായി ഐ ടി വകുപ്പിനെ സ്വര്‍ണ്ണഖനി ആയിട്ടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കാണുന്നത്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ എല്ലാം അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ഐ ടി വകുപ്പ് സെക്രട്ടറി ആയിരുന്ന ശിവശങ്കരന്‍ അംഗമായിട്ടുള്ള സമിതികള്‍ സംബന്ധിച്ച് അന്വേഷണം വേണം. കുറച്ച് നാളായി ഐടി മാഫിയ സംഘമായി അധഃപതിച്ചിരിക്കുകയാണ്.
