തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് വൻ തുകയും സ്വർണവും കണ്ടെത്തി. സ്വപ്‌നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണ്ണവും കണ്ടെത്തിയതായാണ് വിവരം.
എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സ്വപ്ന സുരേഷിൻ്റെ പക്കലുണ്ടായിരുന്ന സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. കേസിൽ സ്വപ്നയുടെയും സന്ദീപ് നായരുടെ റിമാൻഡ് കാലാവധി അടുത്തമാസം 21വരെ നീട്ടി.
ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യാന്‍ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാല്‍ നിലവില്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ തിങ്കളാഴ്ച മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. അഭിഭാഷകന്‍ മുഖേനെ സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സ്വപ്നയെയും സന്ദീപിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടു പോയി
