സ്വർണക്കടത്ത് കേസിൽ സ്വപ്നയോടൊപ്പം ഒളിവിൽ പോയ സന്ദീപ് നായർ ബിജെപി പ്രവർത്തകനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്.
ഇയാളുടെ ഫേസ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ട്. എസ് കെ പി രമേശ് അടക്കമുള്ള ബിജെപി നേതാക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സന്ദീപിനെ സിപിഎം പ്രവർത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് ആനാവൂർ അഭ്യർഥിച്ചു.
സന്ദീപ് നായർ നിരവധി തവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് ഭാര്യ സൗമ്യ കസ്റ്റംസിനോട് പറഞ്ഞു. ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്ന് സൗമ്യ പറഞ്ഞു. സന്ദീപിനെ കണ്ടെത്താന്‍ കസ്റ്റംസ് തീവ്രശ്രമം തുടരുന്നതിനിടെയാണ് മൊഴി പുറത്താകുന്നത്.
