സ്പ്രിൻക്ലർ കരാറിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി. കരാർ തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കടുത്ത ഉപാധികളോടെ കരാറിന് അനുമതി നൽകി. വ്യക്തികൾ അറിയാതെയും അവരുടെ സമ്മതമില്ലാതെയും വിവരങ്ങൾ ശേഖരിക്കരുതെന്ന് സർക്കാരിനോട് നിർദ്ദേശിച്ച കോടതി സർക്കാർ ലോഗോ ഉപയോഗിക്കരുതെന്ന് സ്‌പ്രിൻക്ലറിനോട് ആവശ്യപ്പെട്ടു.
വാണിജ്യ ആവശ്യങ്ങൾക്കായി ഡേറ്റ ഉപയോഗിക്കരുതെന്നും കമ്പനിയോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലർ ഒരു പരസ്യവും നൽകരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്യപ്പട്ടതുമായ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയതിനു ശേഷമേ സ്പ്രിൻക്‌ളറിനു കൈമാറാന്‍ പാടുള്ളൂ എന്ന് ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ഹര്‍ജിക്കാരുടെ ആരോപണങ്ങളെ കുറിച്ച് അസന്ദിഗ്ദ്ധമായി എന്തെങ്കിലും പറയാന്‍ ഇപ്പോള്‍ ഞങ്ങള്‍ തയ്യാറല്ല. സ്പ്രിക്‌ളര്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡേറ്റയുടെ രഹസ്യസ്വഭാവത്തില്‍ ലംഘനം ഉണ്ടാവാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
പ്രത്യക്ഷമായോ പരോക്ഷമായോ ഈ ഡേറ്റകളിലെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിനായി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലെന്ന് സ്പ്രിംക്‌ളറിനു കര്‍ശനമായ നിര്‍ദേശം ഹൈക്കോടിതി നല്‍കി.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നുവെങ്കില്‍ ഇടപെട്ടേനെ. ഇപ്പോള്‍ സന്തുലിതമായ ഒരു ഇടപെടല്‍ മാത്രമെ നടത്താനാകു എന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ പല നടപടികളോടും യോജിപ്പില്ല. സാധാരണ ഗതിയില്‍ കോടതി ഇടപെടുമായിരുന്നു. എന്നാല്‍ കോവിഡിനെതിരെ യുദ്ധം നടക്കുമ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല.
സ്പ്രിൻക്ലറിനെ കൂടാതെ സര്‍ക്കാരിനെ കോവിഡ് പ്രതിരോധം സാധ്യമല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല. എന്നാല്‍ വ്യക്തികളുടെ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രഹസ്യമായി സൂക്ഷിക്കണം. ആധാര്‍ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ വിശകലനത്തിന് ഉപയോഗിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ്-19 ന് ശേഷം ഡേറ്റാ പകര്‍ച്ചവ്യാധി ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ വിവരങ്ങളും രഹസ്യമാക്കിവെക്കാമെന്ന് സർക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി.
