സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐ;ഡാറ്റാകരാര്‍ ഇടതുമുന്നണിയിലും പൊട്ടിത്തെറി സൃഷ്ടിക്കുന്നു

സ്പ്രിന്‍ക്ലര്‍ വിവാത്തില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐ. കരാറില്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.പാര്‍ട്ടിയുടെ അതൃപ്തി കാനം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. എ.കെ.ജി സെന്ററിലെത്തിയാണ് കാനം കോടിയേരിയെ കണ്ടത്.

ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച .എന്തു കൊണ്ട് കരാര്‍ വിശദാംശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന നിര്‍ണായക ചോദ്യമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്നത്. നിയമ നടപടികള്‍ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സി.പി.ഐ എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ വിശദീകരിക്കേണ്ട ബാധ്യത സി.പി.എമ്മിനും സര്‍ക്കാരിനും വരും ദിവസങ്ങളില്‍ തലവേദനയാകും.

പ്രത്യേകിച്ച് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അന്വേഷണ സമിതിയെ അടക്കം നിയോഗിച്ച് മുന്നോട്ട് പോകുമ്പോള്‍ ഇടത് മുന്നണിയിലെ ഘടക കക്ഷികളില്‍ എതിര്‍പ്പ് ഉയരുന്നത് പ്രതിപക്ഷവും ആയുധമാക്കും.

പരസ്യ പ്രതികരണം നടത്തിയില്ലെങ്കിലും ഇടപാടില്‍ കടുത്ത അതൃപ്തിയുള്ള സി.പി.ഐയെ തണുപ്പിക്കാന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സി.പി.ഐ ആസ്ഥാന ത്തെത്തിയിരുന്നു.

Vinkmag ad

Read Previous

ലുലു ഗ്രൂപ്പിന്റെ ഇരുപത് ശതമാനം ഓഹരികള്‍ അബുദബി രാജകുടുംബാംഗം സ്വന്തമാക്കി

Read Next

കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു; നാലുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലമാണ് മരിച്ചത്

Leave a Reply

Most Popular