സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ബിജെപി നേതാക്കന്മാർ ഒരു അത്ഭുതമൊന്നുമല്ല. അതിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന പ്രസ്താവനയാണ് സംഘപരിവാർ സൈദ്ധാന്തികൻ ടിജി മോഹൻദാസിൻ്റെത്. കൊവിഡ് വൈറസ് ബാധയെ സംബന്ധിച്ച് അദ്ദേഹം നടത്തിയ ട്വീറ്റിലാണ് സ്ത്രീവിരുദ്ധത പരാമർശമുള്ളത്.
‘പയ്യൻമാർ ശല്യം ചെയ്താൽ പെണ്ണുങ്ങൾ ആസ്വദിച്ചോളും’ എന്നാണ് അദ്ദേഹം ട്വീറ്റിൽ പറയുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി 65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നു. ‘65 കഴിഞ്ഞ കിഴവൻമാർ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികൾക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവൻമാർ മഹാശല്യമാണെന്നേ… ഇല്ലേ?’-എന്നായിരുന്നു മോഹൻദാസിൻ്റെ ആദ്യ ട്വീറ്റ്.
‘ഞാൻ പറഞ്ഞത് സത്യമാണ്. 55-75 വയസ്സുള്ള കിളവൻമാരാണ് ചെറുപ്പക്കാരികളെ ബസിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യൻമാരെക്കൊണ്ട് അത്രക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ്. എന്നുവെച്ച് സത്യം പറയാതിരിക്കാൻ പറ്റില്ല’ എന്ന രണ്ടാമത്തെ ട്വീറ്റിലാണ് സ്ത്രീവിരുദ്ധത പറഞ്ഞിരിക്കുന്നത്.
