പാൽഘർ ആൾക്കൂട്ട കൊലപാതകത്തിൽ സോണിയ ഗാന്ധിക്കെതിരെ വർഗ്ഗീയ ആരോപണം ഉന്നയിച്ചതിന് കുരുക്കിലായ റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അർണാബ് എൻഎം ജോഷി മാർഗ് പോലീസ് സ്റ്റേഷനിലെത്തിയത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അർണാബിനെതിരെ പരാതി നൽഖപെട്ടിരുന്നു. ഇതിനെത്തുടർന്ന് ഫയൽ ചെയ്ത എഫ്‌ഐആറിലാണ് പോലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചത് കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് പോലെ 12 മണിക്കൂർ ആണ് അര്ണാബിനെ പോലീസ് ചോദ്യം ചെയ്തത്.
എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ അർണാബ് ഗോസ്വാമി ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചിരുന്നുവെന്ന് എഫ്‌ഐആറിൽ അവകാശപ്പെടുന്നു. എന്നാൽ സോണിയയുടെ പഴയ പേരാണ് താൻ ഉപയോഗിച്ചതെന്നും അത് അപമാനകരമാകുന്നതെങ്ങനെ എന്നും അർണാബ് വാദിച്ചു. പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നതായും അർണാബ് പറഞ്ഞു.
അര്ണാബിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ഹിയറിംഗിനിടെ ഏപ്രിൽ 24 ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള രണ്ട് ജഡ്ജി ബെഞ്ച് പറഞ്ഞത് “ഗോസ്വാമിക്കെതിരെ മൂന്നാഴ്ചത്തേക്ക് യാതൊരു നിർബന്ധ നടപടിയും സ്വീകരിക്കേണ്ടതില്ല. അദ്ദേഹത്തിന് മുൻകൂട്ടി ജാമ്യവും മറ്റ് ആശ്വാസങ്ങളും തേടാം ” എന്നായിരുന്നു.
സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെ തുടര്‍ന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അര്‍ണബ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി 8 വരെ തുടരുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടരയോട് കൂടിയാണ് അര്‍ണബ് സ്റ്റേഷനില്‍ നിന്നും പുറത്തു വന്നത്. പാല്‍ഘറില്‍ സന്യാസിമാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയാഗാന്ധിക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്.
