കോവിഡ് പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും പോലീസിനും അനുമോദനം അർപ്പിക്കുകയാണ് ഇന്ന് സൈന്യം ചെയ്തത്. മൂന്ന് സേനകളും സംയുക്തമായാണ് ആശുപത്രികൾക്ക് മുകളിൽ പൂവ് വിതറുകയും മറ്റ് അനുമോദന ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തത്.
എന്നാൽ സൈന്യത്തിൻ്റെ ഇപ്പോഴത്തെ പ്രവൃത്തിക്കെതിരെ ധാരാളം പേർ രംഗത്ത് വന്നിരിക്കുകയാണ്. പുഷ്പവൃഷ്ടിയല്ല ആരോഗ്യ പ്രവർത്തകർക്ക് പിപിഇ കിറ്റുകളാണ് ആവശ്യമെന്നും ജനങ്ങളുടെ പട്ടിണി ആരും കാണുന്നില്ലെന്നും പരാതി ഉയരുകയാണ്.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കോവിഡിനെതിരെ പോരാടാൻ സൈന്യവും രംഗത്തുണ്ട്. വൈറസിനെതിരെ ജീവൻ പണയം വച്ച് പോരാടുന്ന ആരോഗ്യപ്രവർത്തകർക്കു തുണയായി അവരോടൊപ്പം റെഡ് സോണുകളിൽ സൈനികർ തുണയ്ക്കാരാകുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സിവിൽ അധികാരികളെ സഹായിക്കുന്നതിനായി ചൈന 10,000 സൈനികരെ ഹ്യൂബി പ്രവിശ്യയിലേക്ക് അയച്ചിരുന്നു.
ബ്രിട്ടീഷ് സൈന്യം 20,000 സൈനികരെ യുകെയിലെ ദേശീയ ആരോഗ്യ സേവനത്തെ സഹായിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും ഇറ്റലി, ജർമ്മനി, റഷ്യ, ഇസ്രായേൽ, ഫ്രാൻസ്, മെക്സിക്കോ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും സൈനികർ തങ്ങളുടെ തോക്കുകൾ മാറ്റിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവിടുങ്ങളിലെല്ലാം സൈനികർ വഹിക്കുന്ന പങ്കു വളരെ പ്രധാനപ്പെട്ടതാണ്.
എന്നാൽ രാജ്യത്തെമ്പാടുമുള്ള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തുന്നതിന്റെ തിരക്കിലായിരുന്നു ഇന്ന് വ്യോമസേനയുടെ ഹെലികോപ്റ്റുകള്‍. കോവിഡും ലോക്ഡൗണും മൂലം പട്ടിണിയിലും ദുരിതത്തിലുമായ നിരവധി പേര്‍ രാജ്യത്തുള്ളപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങില്‍ ഇത്തരമൊരു പുഷ്പവൃഷ്ടിയുടെ ഔചിത്യം ചോദ്യം ചെയ്യപ്പെടുകയാണ്.
രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുമ്പോള്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കുള്ള പ്രത്യേക ട്രയിന് പോലും ടിക്കറ്റ് തുക നല്‍കേണ്ടി വരുമ്പോള്‍ എന്തിനാണ് ഇത്തരമൊരു പുഷ്പവൃഷ്ടിയെന്നാണ് ഉയരുന്ന ചോദ്യം. മുന്‍ഗണനകള്‍ തീരുമാനിക്കുന്നതിലെ സര്‍ക്കാര്‍ പരാജയത്തെയാണ് ചിലര്‍ ട്വീറ്റുകളിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.
