ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി സംശയ നിഴലിലായതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ വിവാദം സൃഷ്ടിച്ച ചിത്രം വീണ്ടും ചര്‍ച്ചയാകുന്നു.
ബാംഗ്ലളുരുവിലെ ഒരു ഹോട്ടല്‍ റെയ്ഡില്‍ കസ്റ്റഡിയിലായ റഷ്യന്‍ യുവതിയുടെ ലാപ്‌ടോപില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ചിത്രം കണ്ടെത്തിയ വാര്‍ത്ത ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു.കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഈ ചിത്രം പുറത്ത് വന്നത്. ബംഗ്ലൂരുവിലെ ടിവി 9 പുറത്ത് വിട്ട ചിത്രം കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് വാര്‍ത്തായാക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ തന്റെ ചിത്രമല്ല റഷ്യന്‍ യുവതിക്കൊപ്പമുള്ളതെന്ന വാദമായിരുന്നു ബിനീഷ് കോടിയേരി ഉയര്‍ത്തിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിനീഷും സിപിഎം നേതാക്കളും പറഞ്ഞിരുന്നെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പേകാതിരുന്നതും ദുരൂഹതയാണ്.
ബാംഗ്ലൂരിലെ ലഹരിമാഫിയയുമായി ബിനീഷ് കോടിയേരിയ്ക്ക് പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് അതേ ബാഗ്ലൂരിലെ സെക്‌സ്- ലഹരിറാക്കറ്റിലെ യുവതിയെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചതുടരുന്നത്. 2009 ലാണ് സ്വകാര്യ ചാനലിലെ സ്റ്റിങ് ഓപ്പറേഷന് പിന്നാലെ വിദേശ യുവതികളുള്‍പ്പെടെയുള്ള സെക്‌സ് റാക്കറ്റിനെ പോലീസ് അററ്റ് ചെയ്തത്. പിടിയിലായ റഷ്യന്‍ യുവതിയുടെ ലാപ്‌ടോപില്‍ നിന്നാണ് ബിനീഷ് കോടിയേരിയുമൊത്ത് ഈ യുവതി നില്‍ക്കുന്ന ചിത്രം പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം ബാംഗ്ലൂരുവില്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായ ലഹരി മരുന്ന് സംഘത്തിലെ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ബിനീഷ് തന്നെ സമ്മതിക്കുന്നത്. 2015ല്‍ അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫെയ്സ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ അനൂപിനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായത് ഞെട്ടിച്ചെന്നുമാണ് ബിനീഷ് കോടിയേരിയുടെ വാദം.
